News And Events


ലോക ഹൃദയദിനം – 2018(World Heart Day-2018)


ലോകാരോഗ്യ സംഘടനയുടെയും വേൾഡ് ഹാർട്ട് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 2018 സെപ്റ്റംബർ 29 ലോകമെമ്പാടും ഹൃദയദിനമായി ആചരിക്കുകയാണ്. എന്റെ ഹൃദയസംരക്ഷണത്തിനും നിങ്ങളുടെ ഹൃദയസംരക്ഷണത്തിനും നമ്മൾ എല്ലാവരുടെയും ഹൃദയ സംരക്ഷണത്തിനു എനിക്കിപ്പോൾ എന്ത് ചെയ്യാൻ കഴിയും (What can I do now to look after MY HEART …YOUR HEART….and ALL OUR HEARTS ) എന്നതാണ് ഈ വർഷത്തെ ഹൃദയദിന സന്ദേശം. ആരോഗ്യകരമായ ഭക്ഷണം, അനുയോജ്യമായ വ്യായാമം, ശരിയായ ജീവിതരീതികൾ എന്നിവ ജനങ്ങളിൽ എത്തിക്കുന്നതിനായി ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൌണ്ടേഷൻ മാരത്തോൺ, ഹൃദയ ദിന സന്ദേശ പദയാത്ര, ബോധവൽക്കരണ ക്ലാസുകൾ , മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു.


ഒരാഴ്ച നീണ്ടു നിൽക്കുന്ന ഹൃദയവാരാചരണം സെപ്റ്റംബർ 21 നു നടത്തുന്ന സൗജന്യ ഹൃദ്രോഗ, ഹൃദയ ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പോടു കൂടി സമാരംഭിക്കുന്നതാണ്. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന അർഹരായ രോഗികൾക്ക് റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ സൗജന്യ നിരക്കിൽ ഹൃദയശസ്ത്രക്രിയ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സെപ്തംബര് 28 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കടമ്പനാട് നിന്നും ആരംഭിക്കുന്ന ബോധവൽക്കരണ മാരത്തോൺ കടമ്പനാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീ അജീഷ് ഫ്ലാഗ് ഓഫ് ചെയ്യും. അന്ന് രാവിലെ 9 മണിക്ക് ശാസ്താംകോട്ടയിൽനിന്നും നിന്നും ആരംഭിക്കുന്ന സന്ദേശ പദയാത്ര പത്മാവതി മെഡിക്കൽ ഫൗണ്ടേഷനിൽ സമാപിക്കു൦. റാലിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, റോട്ടറി ക്ലബ് , ലയൺസ് ക്ലബ് , റെഡ്ക്രോസ് സൊസൈറ്റി , സ്കൂൾ കോളേജ് NSS യൂണിറ്റുകൾ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ , സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവർ നേതൃത്വം നൽകും .
തുടർന്നു നടക്കുന്ന പൊതു സമ്മേളനത്തിൽ ഹൃദ്രോഗ വിദഗ്ദ്ധർ ബോധവത്കരണ ക്ലാസ്സ് നയിക്കും. തുടർന്ന് വെള്ളപ്പൊക്ക ദുരിതാശ്വസത്തിനു മുന്നിട്ടിറങ്ങിയ മൽസ്യ ബന്ധന തൊഴിലാളികളെ ആദരിക്കും. നവീകരിച്ച അനസ്തേഷ്യ വർക്സ്റ്റേഷന്റെ ഉൽഘാടനം നടക്കും. ഹൃദയദിന വാർഷിക പ്രസിദ്ധീകരണമായ “പത്മദള”ത്തിന്റെ അഞ്ചാമത് എഡിഷൻ പ്രകാശനവും ഇതോടൊപ്പം നടക്കും .